കോൺഗ്രസിൻറെ ഐക്യത്തിൻറെ വിജയം, മുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തിനെതിരായ ജനവിധി: കെ.സി വേണുഗോപാൽ

  1. Home
  2. Kerala

കോൺഗ്രസിൻറെ ഐക്യത്തിൻറെ വിജയം, മുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തിനെതിരായ ജനവിധി: കെ.സി വേണുഗോപാൽ

kc


പുതുപ്പള്ളിയിലെ വിജയം കോൺഗ്രസിൻറെ ഐക്യത്തിൻറെ വിജയമാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. മുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തിനെതിരായ ജനവിധിയാണ് പുതുപ്പള്ളിയിലേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സി.പി.എമ്മിൻറെ വോട്ടും ചാണ്ടി ഉമ്മന് ലഭിച്ചു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൻറെ സൈറൺ മുഴങ്ങി കഴിഞ്ഞു. സർക്കാരിനെതിരെയുള്ള വികാരമാണിത്. സി.പി.എമ്മിൻറെ വോട്ടും ചാണ്ടി ഉമ്മന് ലഭിച്ചുവെന്നും വേണുഗോപാൽ പറഞ്ഞു. പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ പ്രതിരൂപമായി വോട്ടർമാർ ചാണ്ടി ഉമ്മനെ കണ്ടുവെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് സാദിഖലി തങ്ങൾ പറഞ്ഞു.