കീം 2025 ഫലം പ്രഖ്യാപിച്ചു

കീം 2025 (കേരള എൻജിനീയറിങ് ആർകിടെക്ചർ മെഡിക്കൽ എൻട്രൻസ് എക്‌സാം) ഫലം പ്രസിദ്ധീകരിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവാണ് കോഴിക്കോട്ട് ഫലപ്രഖ്യാപനം നടത്തിയത്. എൻജിനീയറിങ് ഒന്നാം റാങ്ക് മുവാറ്റുപുഴ കല്ലൂർക്കാട് വട്ടക്കുഴിയിൽ ഹൗസിൽ ജോൺ ഷിനോജിനാണ്. രണ്ടാം റാങ്ക് എറണാകുളം ചെറായി കൊട്ടാശേരിൽ ഹൗസിൽ ഹരികൃഷ്ണനും മൂന്നാം റാങ്ക് കോഴിക്കോട് കാക്കൂർ സ്വദേശി അക്ഷയ് ബിജുവും നേടി.
86,549 പേരാണ് ആകെ പരീക്ഷ എഴുതിയത്. അതിൽ 76,230 പേരാണ് യോഗ്യത നേടിയത്. യഥാസമയം മാർക്ക് വിവരം സമർപ്പിച്ചവരെ ഉൾപ്പെടുത്തി 67,705 പേരുടെ എഞ്ചിനീയറിങ് റാങ്ക് ലിസ്റ്റാണ് തയ്യാറാക്കിയിരിക്കുന്നത്. ഫാർമസി എൻട്രൻസ് വിഭാഗത്തിൽ 33,425 പേര് പരീക്ഷ എഴുതി. 27,841പേര് റാങ്ക് ലിസ്റ്റിലുണ്ട്.