നന്ദൻകോട് കൂട്ടക്കൊലപാതകം; പ്രതി കേദൽ ജിൻസൻ രാജയ്ക്ക് വിചാരണ നേരിടാനുള്ള മാനസിക ആരോഗ്യമുണ്ട്, ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്

  1. Home
  2. Kerala

നന്ദൻകോട് കൂട്ടക്കൊലപാതകം; പ്രതി കേദൽ ജിൻസൻ രാജയ്ക്ക് വിചാരണ നേരിടാനുള്ള മാനസിക ആരോഗ്യമുണ്ട്, ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്

kedal-jinsen-raja

നന്ദൻകോട് കൂട്ടക്കൊലപാതകത്തിൽ പ്രതി കേദൽ ജിൻസൻ രാജയ്ക്ക് വിചാരണ നേരിടാനുള്ള മാനസിക ആരോഗ്യമുണ്ടെന്ന റിപ്പോർട്ടുമായി ആരോഗ്യവകുപ്പ്. പ്രതിയുടെ മനോരോഗനില പരിശോധിച്ച് റിപ്പോർട്ട് നൽകാൻ കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പ് പ്രത്യേക സമിതി രൂപീകരിച്ച് റിപ്പോർട്ട് സമർപ്പിച്ചത്. 

കുറ്റപത്രം ഈ മാസം 22ന് വായിച്ച് കേൾപ്പിക്കും. അച്ഛനെയും അമ്മയെയും സഹോദരിയെയും ബന്ധുവിനെയും ജിൻസൺ രാജ കൊലപ്പെടുത്തി ചുട്ടുകരിച്ചിരുന്നു. തിരുവനന്തപുരം ആറാം അഡിഷണൽ സെക്ഷൻ കോടതിയാണ് കേസ് പരിഗണിക്കുന്നത്.