കീം പരീക്ഷ: എൻജിനീയറിങ്ങിൽ ഒന്നാം റാങ്ക് അങ്കമാലി സ്വദേശി റോഷൻ രാജുവിന്

  1. Home
  2. Kerala

കീം പരീക്ഷ: എൻജിനീയറിങ്ങിൽ ഒന്നാം റാങ്ക് അങ്കമാലി സ്വദേശി റോഷൻ രാജുവിന്

image


കേരള എൻജിനീയറിങ് ആർക്കിടെക്ചർ മെഡിക്കൽ (കീം) പരീക്ഷാ റാങ്ക് ലിസ്റ്റ് പ്രഖ്യാപിച്ചു. എൻജിനീയറിങ്ങിൽ അങ്കമാലി അയ്യമ്പുഴ സ്വദേശിയായ റോഷൻ രാജു ഒന്നാം റാങ്ക് സ്വന്തമാക്കി. JEE യിലും റോഷന് ഒന്നാം റാങ്ക് ഉണ്ട്. കണ്ണൂർ സ്വദേശിയായ ധ്യാൻ തേജ് മണപ്പാട്ടി രണ്ടും തൃശ്ശൂർ സ്വദേശിനി വിസ്മയ കെ ആർ മൂന്നും റാങ്കുകൾ നേടി. പെൺകുട്ടികളിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയതും വിസ്മയയാണ്

ഫാർഡമസി കാറ്റഗറിയിൽ വിനായക് നാരായണൻ ഒന്നാം റാങ്കും ജെസി ജസ്റ്റിൻ രണ്ടാം റാങ്കും മലപ്പുറം സ്വദേശി ദിയ ഫാത്തിമ മൂന്നാം റാങ്കും കരസ്ഥമാക്കി.ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണാണ് ഫലം പ്രഖ്യാപിച്ചത്.

79717 പേരാണ് എൻജിനീയറിങ് റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്നത്. 26,943 പേർ ഫാർമസി റാങ്ക് ലിസ്റ്റിൽ ഉണ്ട്. വിദ്യാർഥികൾക്ക് cee.kerala.gov.in സൈറ്റിൽ നിന്ന് ഫലം അറിയാം.ജൂലൈ 8ന് ആദ്യഘട്ട അലോട്ട്‌മെന്റ്‌റ് നടക്കും. സിബിഎസ്ഇ ഫലപ്രഖ്യാപനത്തിലെ അനിശ്ചിതത്വം മൂലമാണ് കീം ഫലപ്രഖ്യാപനം വൈകിയത് എന്ന് മന്ത്രി റോജി എം. ജോൺ പറഞ്ഞു