കേരള ബജറ്റ് 2025-2026; ഡിജിറ്റല്‍ മേഖലയ്ക്ക് 517.64 കോടി മാറ്റി വച്ചു

  1. Home
  2. Kerala

കേരള ബജറ്റ് 2025-2026; ഡിജിറ്റല്‍ മേഖലയ്ക്ക് 517.64 കോടി മാറ്റി വച്ചു

digital media


മുന്‍വര്‍ഷത്തെക്കാള്‍ 10 കോടി അധികം രൂപയാണ് ഇത്തവണ മാറ്റിയത്. ഡിജിറ്റല്‍ യൂണിവേഴ്സിറ്റിയ്ക്ക് 25.81 കോടി രൂപ വകയിരുത്തി. ഡിജിറ്റല്‍ ആര്‍ട്സ് സ്കൂള്‍ കേരളയ്ക്ക് 2 കോടി നൽകും. ഡിജിറ്റല്‍ മ്യൂസിയം കേരളയ്ക്ക് 3 കോടി രൂപ വകയിരുത്തി. ഖാദി ഗ്രാമവ്യവസായത്തിന് 15.75 കോടി മാറ്റി വച്ചു. സ്റ്റാർട്ടപ്പുകളെ സ്വയം പര്യാപ്തമാക്കാൻ 9 കോടി നൽകും. ഹാൻ്റെക്സ് പുനരുജ്ജീവിപ്പിക്കാൻ 20 കോടി വക ഇരുത്തി. 

റോഡുകൾക്കും പാലങ്ങൾക്കുമായി 2025- 2026 സംസ്ഥാന ബജറ്റിൽ 3061 കോടി വകയിരുത്തിയതായി ധനമന്ത്രി കെ എൻ ബാല​ഗോപാൽ. ലൈഫ് മിഷൻ പദ്ധതിയ്ക്കായി 1160 കോടി കോടി രൂപയാണ് ബജറ്റിൽ വിലയിരുത്തിയിരിക്കുന്നത്.  കൊല്ലം ന​ഗരത്തിൽ ഐടി പാർക്ക് കൊണ്ടു വരും. നിക്ഷേപകർക്ക് ഭൂമി ഉറപ്പാക്കും.