കേരള ഫിലിം പോളിസി കോൺക്ലേവ് ആഗസ്റ്റ് 2, 3 തീയതികളിൽ തിരുവനന്തപുരത്ത്

  1. Home
  2. Kerala

കേരള ഫിലിം പോളിസി കോൺക്ലേവ് ആഗസ്റ്റ് 2, 3 തീയതികളിൽ തിരുവനന്തപുരത്ത്

image


കേരള സർക്കാരിന്റെ സിനിമാനയ രൂപീകരണത്തിന്റെ ഭാഗമായി 2025 ആഗസ്റ്റ് രണ്ട്, മൂന്ന് തീയതികളിൽ കേരള ഫിലിം പോളിസി കോൺക്ലേവ് സംഘടിപ്പിക്കും. കേരള നിയമസഭാ സമുച്ചയത്തിലെ ശങ്കര നാരായണൻ തമ്പി ഹാളിൽ വച്ച് നടത്തുന്ന കോൺക്ലേവ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ അദ്ധ്യക്ഷത വഹിക്കും.

കോൺക്ലേവിൽ സിനിമാ മേഖലയുമായി ബന്ധപ്പെട്ട പന്ത്രണ്ടോളം വിഷയങ്ങളിൽ സമഗ്രമായ ചർച്ചകൾ നടത്തും. 17 സംസ്ഥാനങ്ങളിലെ പ്രതിനിധികൾ, നാഷണൽ ഫിലിം ഡെവലപ്പ്‌മെന്റ്‌റ് കോർപ്പറേഷൻ, ഇൻഫർമേഷൻ ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം, കേന്ദ്ര സാംസ്‌കാരിക-ടൂറിസം മന്ത്രാലയം എന്നിവിടങ്ങളിലെ പ്രതിനിധികൾ, ഇന്ത്യൻ സിനിമാ മേഖലയിൽ നിന്നുള്ളവർ, സിനിമാ മേഖലയിൽ നിന്നുള്ള അന്താരാഷ്ട്ര പ്രതിനിധികൾ, വിവിധ സിനിമാ സംഘടനകൾ, തൊഴിൽ-നിയമ രംഗങ്ങളിലെ വിദഗ്ദ്ധർ തുടങ്ങിയവർ പങ്കെടുക്കും. കോൺക്ലേവിനെ തുടർന്ന് സിനിമാനയത്തിന്റെ കരടുരൂപം ഒരു മാസത്തിനുള്ളിൽ പ്രസിദ്ധീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്