കേരളം വിഡി സതീശന്റെ കൈയില്‍ ഭദ്രമെന്ന് സി ദിവാകരന്‍
മുഖ്യമന്ത്രി വിഡി സതീശനെ പുകഴ്ത്തി മുതിര്‍ന്ന സിപിഐ നേതാവ് സി ദിവാകരന്‍. കേരളത്തിന്റെ താല്‍പര്യം വിഡി സതീശന്റെ കയ്യില്‍ ഭദ്രമാണെന്നും ഇത് നൂറ് ദിവസത്തികം അദ്ദേഹം തെളിയിച്ചെന്നും സി ദിവാകരന്‍ പറഞ്ഞു.
മുഖ്യമന്ത്രി വിഡി സതീശന്‍ സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്കായി ചെയ്യുന്ന എല്ലാ കാര്യങ്ങളും അംഗീകരിക്കണമെന്നും സി ദിവാകരന്‍ പറഞ്ഞു. സി ദിവാകരനെ മുഖ്യമന്ത്രി വിഡി സതീശനും പ്രശംസിച്ചു ആരെയും ഭയപ്പെടാതെ അഭിപ്രായങ്ങള്‍ മുഖത്ത് നോക്കി പറയുന്ന നേതാവ് ആണ് സി ദിവാകരനെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.
