കേരള മീഡിയ അക്കാദമിയുടെ ഫോട്ടോജേണലിസം ഡിപ്ലോമക്ക് അപേക്ഷാനുള്ള തിയതി നീട്ടി

സംസ്ഥാന സർക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ
ഫോട്ടോജേണലിസം ഡിപ്ലോമക്ക് അപേക്ഷാനുള്ള തിയതി നീട്ടി.
തിരുവനന്തപരം, കൊച്ചി സെന്ററുകളിലെ ഫോട്ടോ ജേണലിസം കോഴ്സ് തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ മൂന്ന് മാസമാണ് കാലാവധി. ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസ്സുകൾ. 25 വീതം സീറ്റുകൾ ഉണ്ട്. സർക്കാർ അംഗീകാരമുളള കോഴ്‌സിന് 25,000 രൂപയാണ് ഫീസ്. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ തപാൽ മുഖേനേയോ, ഓൺലൈൻ ആയോ സമർപ്പിക്കാം https://forms.gle/Dkb3k 2 Lf Sv5ZK 3 Nh6 എന്ന ലിങ്കിലൂടെയും അപേക്ഷ സമർപ്പിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 20. ഫോൺ: കൊച്ചി 8281360360, തിരുവനന്തപുരം 9447225524. അപേക്ഷ അയക്കേണ്ട വിലാസം: സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട് കൊച്ചി- 30, 0484 2422275 വിശദവിവര