ആറുവയസ്സുകാരിയെ പീഡിപ്പിച്ചു കടന്നു; പോക്സോ കേസ് പ്രതിയെ യുപിയില്‍ പോയി പൊക്കി കേരള പൊലീസ്

  1. Home
  2. Kerala

ആറുവയസ്സുകാരിയെ പീഡിപ്പിച്ചു കടന്നു; പോക്സോ കേസ് പ്രതിയെ യുപിയില്‍ പോയി പൊക്കി കേരള പൊലീസ്

migrant workerകോതമംഗലത്ത് ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍. ഉത്തര്‍പ്രദേശ് സ്വദേശി ഷദാബ് ആണ് അറസ്റ്റിലായത്. ഉത്തര്‍പ്രദേശില്‍ നിന്നാണ് കേരള പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇതര സംസ്ഥാന തൊഴിലാളിയുടെ മകളെയാണ് ഇയാള്‍ പീഡിപ്പിച്ചത്.

മൂന്നാഴ്ച മുന്‍പായിരുന്നു സംഭവം നടന്നത്. തുടര്‍ന്ന് ഷദാബ് ഉത്തര്‍പ്രദേശിലേക്ക് കടന്നു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് കോതമംഗലം പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി ഷദാബ് ആണെന്ന് കണ്ടെത്തി. തുടര്‍ന്ന് യുപിയിലെത്തിയ അന്വേഷണ സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്ഡ് ചെയ്തു.