'സംഗീത നാടക അക്കാദമിയിൽ തുടരുന്നത് ആത്മഹത്യാപരം': നാടകകൃത്ത് ഫ്രാൻസിസ് ടി.മാവേലിക്കര രാജിവച്ചു
കേരള സംഗീത നാടക അക്കാദമി എക്‌സിക്യൂട്ടിവ് കമ്മിറ്റിയിൽനിന്നു നാടകകൃത്ത് ഫ്രാൻസിസ് ടി.മാവേലിക്കര രാജിവച്ചു. ഭരണസമിതിയെ നോക്കുകുത്തിയാക്കി അക്കാദമി സെക്രട്ടറി കലാകാരന്മാരെ ദ്രോഹിക്കുമ്പോൾ സമിതിയിൽ തുടരുന്നത് ആത്മഹത്യാപരമാണെന്നു മനസ്സിലാക്കിയാണു രാജിയെന്നു മന്ത്രി സജി ചെറിയാന് അയച്ച കത്തിൽ ഫ്രാൻസിസ് ടി.മാവേലിക്കര പറയുന്നു.
മുണ്ടശേരി മുതൽ എ.കെ.ബാലൻ വരെയുള്ളവർ ഇരുന്ന കസേരയിലാണു സജി ചെറിയാൻ ഇരിക്കുന്നതെന്ന ഓർമപ്പെടുത്തലും കത്തിലുണ്ട്. സമാന പ്രശ്‌നത്തിൽ ഗായകൻ വി.ടി.മുരളി കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു.