സംസ്ഥാനത്ത് പൊതുജനാരോഗ്യ വകുപ്പ് വേണം; ഇല്ലെങ്കിൽ പകർച്ചവ്യാധികൾ ആവർത്തിക്കപ്പെടുമെന്ന് ഡോ. ജേക്കബ് ജോൺ

  1. Home
  2. Kerala

സംസ്ഥാനത്ത് പൊതുജനാരോഗ്യ വകുപ്പ് വേണം; ഇല്ലെങ്കിൽ പകർച്ചവ്യാധികൾ ആവർത്തിക്കപ്പെടുമെന്ന് ഡോ. ജേക്കബ് ജോൺ

Dr jacob john


കേരളത്തിന് അനിവാര്യമായ പൊതുജനാരോഗ്യ വകുപ്പില്ലെന്ന് പ്രമുഖ വൈറോളജിസ്റ്ററും ഐസിഎംആർ മുൻ ഡയറക്ടറുമായ ഡോ. ജേക്കബ് ജോൺ. വിദഗ്ധരെ ഉൾപ്പെടുത്തി അങ്ങനെയൊരു വകുപ്പ് വേണം. അവരുടെ തീരുമാനങ്ങൾ പ്രകാരം കാര്യങ്ങൾ മുന്നോട്ട് നീക്കണം. ഇക്കാര്യത്തിൽ സർക്കാരിന്റെ നയപരമായ തീരുമാനം ഉടൻ ഉണ്ടായില്ലെങ്കിൽ പകർച്ചവ്യാധികൾ ആവർത്തിക്കപ്പെടുമെന്നും, നിരവധി ജീവനുകൾ കവരുമെന്നും ജേക്കബ് ജോൺ മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് പൊതുജനാരോഗ്യ വകുപ്പിനായി 11 കോടി രൂപ അനുവദിച്ചെങ്കിലും അത് പാഴായെന്നും, ഇക്കാര്യത്തിൽ അന്വേഷണം പോലും ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സംസ്ഥാനത്ത് പകർച്ചവ്യാധി നിരീക്ഷണ സംവിധാനമില്ലെന്നും ഡോ. ജേക്കബ് ജോൺ പറഞ്ഞു. കേരളത്തിലെ പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാണെങ്കിലും, നിരീക്ഷണ സംവിധാനങ്ങൾ കർശനമാക്കണമെന്നും അദ്ദേഹം പറഞ്ഞു.