കേരള സർവകലാശാല രജിസ്ട്രാറുടെ സസ്‌പെൻഷൻ: യോഗം പിരിച്ചുവിട്ടതിന് ശേഷമുള്ള തീരുമാനത്തിന് നിയമസാധുതയില്ലെന്ന് ഡോ.സിസാ തോമസ്

കേരള സർവകലാശാല രജിസ്ട്രാർ കെ.എസ്. അനിൽ കുമാറിന്റെ സസ്‌പെൻഷൻ റദ്ദാ ക്കിയതുമായി ബന്ധപ്പെട്ട തീരുമാനം നിയമവിരുദ്ധമെന്ന് താത്കാലിക വൈസ് ചാൻസിലർ വൈസ് ചാൻസലർ ഡോ. സിസാ തോമസ്.രജിസ്ട്രാറുടെ സസ്‌പെൻഷൻ റദ്ദ് ചെയ്‌തെന്ന് ഇടതു സിൻഡിക്കേറ്റ് അംഗങ്ങൾ ആണെന്നും സിസാ തോമസ് അറിയിച്ചു. യോഗംപിരിച്ചുവിട്ടതിന് ശേഷമുള്ള തീരുമാനത്തിന് നിയമസാധുതയില്ലെന്നാണ് വിസിയുടെ പ്രതികരണം.
സസ്‌പെൻഷൻ അതേ രീതിയിൽ നിലനിൽക്കുന്നുവെന്ന് താത്കാലിക വൈസ് ചാൻസിലർ ഡോ.സിസാ തോമസ് പറഞ്ഞു. താൻ വിളിച്ച യോഗം അവസാനിപ്പിച്ചതാണ്. അതിനുശേഷം ആണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. സസ്‌പെൻഷൻ നടപടിയിൽ ചർച്ച അജണ്ടയിൽ ഇല്ലാത്ത വിഷയമാണെന്നും സിസാ തോമസ് കൂട്ടിച്ചേർത്തു.രജിസ്ട്രാർ കെ.എസ് അനിൽ കുമാറിന്റെ സസ്‌പെൻഷൻ റദ്ദാക്കിയെന്ന് മിനുട്‌സിൽ രേഖപ്പെടുത്തി തീരുമാനം കോടതിയെ കോടതിയെ അറിയിക്കാനാണ് ഇടത് സിൻഡിക്കേറ്റ് നീക്കം. സീനിയർ അംഗം പ്രൊഫ. രാധാ മണിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നാണ് ഇടത് അംഗങ്ങൾ നടപടികൾ പൂർത്തിയാക്കിയത്.