ലോകത്തിലേക്ക് കേരളത്തിന്റെ വികസന കവാടം തുറന്നു: വിഴിഞ്ഞം സമ്പൂർണ ചരക്കുനീക്കം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

  1. Home
  2. Kerala

ലോകത്തിലേക്ക് കേരളത്തിന്റെ വികസന കവാടം തുറന്നു: വിഴിഞ്ഞം സമ്പൂർണ ചരക്കുനീക്കം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

v d satheesan


വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ സമ്പൂർണ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി. കേരളത്തിന്റെ വികസന ചരിത്രത്തിലെ സുപ്രധാന ദിവസമാണിതെന്നും ലോകത്തിലേക്ക് സംസ്ഥാനത്തിന്റെ വികസന കവാടം തുറന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ചടങ്ങിൽ നിന്ന് ബിജെപിയും ഇടതുനേതാക്കളും വിട്ടുനിന്നു. മുഖ്യാതിഥിയായ കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ് സോനോവാൾ, തിരുവനന്തപുരം മേയർ, പ്രതിപക്ഷ നേതാവ് എന്നിവരും പരിപാടിയിൽ പങ്കെടുത്തില്ല.

വിഴിഞ്ഞത്തിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്ത്യയിലെ ആദ്യ ഓട്ടോമേറ്റഡ് പോർട്ട് സംവിധാനമാണിതെന്നും റോഡ്-റെയിൽ കണക്റ്റിവിറ്റിയും റിംഗ് റോഡ് നിർമാണവും കൂടുതൽ വേഗത്തിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അനുബന്ധ വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കും.

സ്വകാര്യ നിക്ഷേപത്തിനുള്ള ചർച്ചകൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്. വിഴിഞ്ഞത്തിനൊപ്പം കൊച്ചിൻ പോർട്ടിനും ക്രൂയിസ് ടെർമിനലിനും ആവശ്യമുള്ള സ്ഥലങ്ങൾ നൽകുമെന്നും കൊച്ചിയിൽ ഓഷ്യനേറിയത്തിനുള്ള നടപടികൾ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. പോർട്ട് സിറ്റി, മിഷൻ സമുദ്ര തുടങ്ങിയ പദ്ധതികൾ സർവകലാശാലകളുമായി സംയോജിപ്പിച്ച് നടപ്പിലാക്കാനാണ് തീരുമാനം.