കിളിമാനൂർ സ്‌കൂൾ ബസ് മറിഞ്ഞ് അപകടം; വിദ്യജ്യോതി സ്‌കൂലിലെ വാഹനമാണ് അപകടത്തിൽപ്പെട്ടത്
തിരുവനന്തപുരം കിളിമാനൂർ വട്ടപ്പാറയിൽ സ്‌കൂൾ ബസ് മറിഞ്ഞ് അപകടം. കിളിമാനൂർ പാപ്പാല വിദ്യജ്യോതി സ്‌കൂകൂലിലെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കയറ്റത്തിൽ വാഹനത്തിന്റെ നിയന്ത്രം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
അപകടത്തിൽ പരുക്കേറ്റ 20 ഓളം കുട്ടികളെ കടയ്ക്കലിലെ ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ പരിശോധനകൾക്ക് ശേഷം കുട്ടികളെ മെഡിക്കൽ കോളജിലേക്ക് മാറ്റിയേക്കും.20 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞെതെന്നാണ് വിവരം. അപകത്തെക്കുറിച്ചും കുട്ടികളുടെ ആരോഗ്യനിലയെ സംബന്ധിച്ചും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
