കെ.എം. ബഷീർ കേസ്; ശ്രീറാമിൻ്റെ രക്തം പുരണ്ട പുരണ്ട വസ്ത്രങ്ങൾ ക്വാർട്ടേഴ്‌സിലേക്ക് മാറ്റിയെന്ന് സാക്ഷിമൊഴി

  1. Home
  2. Kerala

കെ.എം. ബഷീർ കേസ്; ശ്രീറാമിൻ്റെ രക്തം പുരണ്ട പുരണ്ട വസ്ത്രങ്ങൾ ക്വാർട്ടേഴ്‌സിലേക്ക് മാറ്റിയെന്ന് സാക്ഷിമൊഴി

Sreeram basheer


മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസിൽ നിർണായക സാക്ഷിമൊഴി.അപകടസമയത്ത് ശ്രീറാം വെങ്കിട്ടരാമൻ ധരിച്ചിരുന്നുവെന്ന് പറയപ്പെടുന്ന രക്തം പുരണ്ട വസ്ത്രങ്ങൾ സിവിൽ സർവീസ് ക്വാർട്ടേഴ്‌സിലേക്ക് മാറ്റിയതായി സാക്ഷികൾ കോടതിയിൽ മൊഴി നൽകി.ശ്രീറാമിന്റെ സുഹൃത്തായ ഡോക്ടർ അനീഷ് രാജും പതിനൊന്നാം സാക്ഷി അമരേന്ദ്ര സിംഗുമാണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയിൽ മൊഴി നൽകിയത്.

അപകടത്തിന് പിന്നാലെ രക്തം പുരണ്ട വസ്ത്രങ്ങൾ ക്വാർട്ടേഴ്‌സിലെത്തിച്ചത് അനീഷ് രാജാണെന്നും, പിന്നീട് അമരേന്ദ്ര സിംഗ് ഇവ പൊലീസിന് കൈമാറിയെന്നുമാണ് മൊഴി.എന്നാൽ, കോടതിയിൽ തെളിവായി ഹാജരാക്കിയ വസ്ത്രങ്ങൾ അപകടസമയത്ത് ശ്രീറാം ധരിച്ചിരുന്നതുതന്നെയാണോ എന്ന കാര്യത്തിൽ കൃത്യമായി ഓർമയില്ലെന്നാണ് സാക്ഷികൾ പറഞ്ഞത്.വസ്ത്രങ്ങൾ തിരിച്ചറിയാൻ സാക്ഷികൾക്ക് കഴിയാതിരുന്നത് പ്രോസിക്യൂഷന് തിരിച്ചടിയായേക്കും.