കൊച്ചി വൈറ്റിലയിൽ യുവതിയെ കൊലപ്പെടുത്തി റെയിൽവേ ട്രാക്കിൽ തള്ളിയ സംഭവം; പ്രതി പിടിയിൽ

  1. Home
  2. Kerala

കൊച്ചി വൈറ്റിലയിൽ യുവതിയെ കൊലപ്പെടുത്തി റെയിൽവേ ട്രാക്കിൽ തള്ളിയ സംഭവം; പ്രതി പിടിയിൽ

image


കൊച്ചി വൈറ്റിലയിൽ യുവതിയെ കൊലപ്പെടുത്തി റെയിൽവേ ട്രാക്കിൽ തള്ളിയ കേസിലെ പ്രതി പിടിയിൽ. പൊന്നുരുന്നി സ്വദേശി ഷാജിയാണ് പിടിയിലായത്. 

വൈറ്റില ഫ്‌ലൈ ഓവറിന് താഴെ റെയിൽവേ ട്രാക്കിന് സമീപത്തായാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മറ്റൊരിടത്ത് വെച്ച് കൊലപാതകം നടത്തിയ ശേഷം മൃതദേഹം റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.

പുലർച്ചെ മൂന്ന് മണിക്ക് പോയ ട്രെയിനിലെ ലോക്കോ പൈലറ്റാണ് മൃതദേഹം കാണുന്നത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ശരീരത്തിൽ മുറിവുകൾ ഉണ്ട്. സമീപത്തു കിടന്നിരുന്ന മൊബൈൽ ഫോണിൽ നിന്നും ലഭിച്ച സിം കാർഡ് കോട്ടയം സ്വദേശിയുടെയാണ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.