കൊച്ചി മേയർ സ്ഥാനം; നിർണായക നീക്കവുമായി എ, ഐ ​ഗ്രൂപ്പുകൾ

  1. Home
  2. Kerala

കൊച്ചി മേയർ സ്ഥാനം; നിർണായക നീക്കവുമായി എ, ഐ ​ഗ്രൂപ്പുകൾ

s


കൊച്ചി മേയർ സ്ഥാനവുമായി ബന്ധപ്പെട്ട് നിർണായക നീക്കവുമായി എ, ഐ ​ഗ്രൂപ്പുകൾ. മേയർ സ്ഥാനത്തേക്ക് കൂടുതലായി പറഞ്ഞുകേട്ട ദീപ്തി മേരി വർ​ഗീസിനെ വെട്ടാനുള്ള ധാരണയിലാണ് ഗ്രൂപ്പുകൾ. വികെ മിനിമോളും ഷൈനി മാത്യുവും മേയർ സ്ഥാനം പങ്കിടുമെന്നാണ് സൂചന. ആദ്യ രണ്ടര വർഷം ടേം വികെ മിനിമോൾക്കും രണ്ടാം ടേമിൽ ഷൈനി മാത്യുവിനേയും മേയറാക്കാനാണ് ധാരണ. കെപിസിസി നേതൃത്വത്തിൻ്റെ ഇടപെടൽ ഉണ്ടാകും മുമ്പ് പ്രഖ്യാപനം നടത്താൻ തിരക്കിട്ട കൂടിയാലോചനകൾ നടന്നുവരികയാണ്. കെപിസിസി ജനറൽ സെക്രട്ടറിയായിരുന്ന ദീപ്തി മേരിവർ​ഗീസ് മേയറാകുമെന്നായിരുന്നു സൂചന. എന്നാൽ ഇന്നലെ ചേർന്ന കോർകമ്മിറ്റി യോ​ഗം, കൗൺസിലർമാരെ കാണാനുള്ള തീരുമാനവും ദീപ്തിയുടെ സാധ്യത കുറയുകയായിരുന്നു. ദീപക് ജോയ്, കെവി പി കൃഷ്ണകുമാർ എന്നിവർ രണ്ടു ടീമുകളിലായി ഡെപ്യൂട്ടി മേയർ സ്ഥാനവും പങ്കിടും.

അതേസമയം, കടുത്ത അതൃപ്തിയിലാണ് ദീപ്തി മേരിയുടെ അനുകൂല ചേരി. കെപിസിസി സർക്കുലർ ഗ്രൂപ്പുകൾ അട്ടിമറിച്ചെന്നാണ് ആക്ഷേപം. നിലവിൽ കോർ കമ്മിറ്റി യോഗം ചേരുന്നതിലും അനിശ്ചിതത്വം തുടരുകയാണ്. നേരത്തെ, കൊച്ചി മേയർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു ക്ലൈമും ഉന്നയിക്കില്ലെന്ന് ദീപ്തി മേരി വർഗീസ് ആവർത്തിച്ചിരുന്നു. കൊച്ചി മേയറുടെ കാര്യത്തിൽ പാർട്ടി അന്തിമ തീരുമാനം എടുക്കുമെന്നായിരുന്നു ദീപ്തി മേരി വർഗീസിൻ്റെ പ്രതികരണം. അതൊരു പൊളിറ്റിക്കൽ ഡിസിഷൻ ആയിരിക്കും. എന്തുതന്നെയായാലും താൻ അനുസരിക്കുമെന്നും വ്യക്തിപരമായ അഭിപ്രായങ്ങൾക്കൊന്നും ഇവിടെ സ്ഥാനമില്ലെന്നും ദീപ്തി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.