ഇന്ത്യൻ സൂപ്പർ ലീഗ്: മത്സരങ്ങൾ നടക്കുന്ന ദിവസങ്ങളിൽ അധിക സർവീസുമായി കൊച്ചി മെട്രോ, സമയവും നീട്ടും

  1. Home
  2. Kerala

ഇന്ത്യൻ സൂപ്പർ ലീഗ്: മത്സരങ്ങൾ നടക്കുന്ന ദിവസങ്ങളിൽ അധിക സർവീസുമായി കൊച്ചി മെട്രോ, സമയവും നീട്ടും

Kochi metro


ഇന്ത്യൻ സൂപ്പർ ലീഗ് (ഐ.എസ്.എൽ) മത്സരങ്ങൾ നടക്കുന്ന വ്യാഴാഴ്ച കലൂർ ജവഹർ ലാൽ നെഹ്റു സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ നിന്ന് അധിക സർവീസ് നടത്താനൊരുങ്ങി കൊച്ചി മെട്രോ. ഏഴ് മിനിറ്റ് ഇടവേളയിൽ 30 അധിക സർവീസുകളാണ് കൊച്ചി മെട്രോ നടത്തുക. ജെ.എൽ.എൻ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ നിന്ന് ആലുവ ഭാഗത്തേക്കും, എസ്.എൻ ജംങ്ഷനിലേക്കും രാത്രി 11.30 വരെ ട്രെയിൻ സർവീസ് ഉണ്ടായിരിക്കും. രാത്രി 10 മണി മുതൽ ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവും ഉണ്ടായിരിക്കും.

ഇതോടൊപ്പം മത്സരം കാണുന്നതിനായി മെട്രോയിൽ വരുന്നവർക്ക് മത്സരശേഷം തിരിച്ചു യാത്ര ചെയ്യാനുള്ള ടിക്കറ്റും ആദ്യം തന്നെ വാങ്ങാനാവും. ടിക്കറ്റ് വാങ്ങുന്നതിനുള്ള ക്യൂ ഒഴിവാക്കുന്നതിന് വേണ്ടിയാണ് മുൻകൂറായി എടുക്കാനുള്ള സൗകര്യം ഒരുക്കുന്നത്. പൊതുജനങ്ങൾക്കും മത്സരം കണ്ട് മടങ്ങുന്ന ഫുട്ബാൾ ആരാധകർക്കും മെട്രോ സർവീസ് പ്രയോജനപ്പെടുത്താം. അതേസമയം ഈ ദിവസങ്ങളിൽ തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ക്രമീകരണങ്ങൾ സ്റ്റേഷനിൽ ഒരുക്കിയിട്ടുണ്ട്.