കൊച്ചി കപ്പൽ അപകടം: നൂറോളം കണ്ടെയ്‌നറുകൾ കടലിൽ വീണതായി റിപ്പോർട്ടുകൾ

  1. Home
  2. Kerala

കൊച്ചി കപ്പൽ അപകടം: നൂറോളം കണ്ടെയ്‌നറുകൾ കടലിൽ വീണതായി റിപ്പോർട്ടുകൾ

Kochi ship accident


കൊച്ചി പുറംകടലിൽ മുങ്ങിയ കപ്പലിൽ നിന്നും നൂറിലധികം കണ്ടെയ്‌നറുകൾ കടലിൽ വീണതായാണ് റിപ്പോർട്ടുകൾ. 643 കണ്ടെയ്‌നറുകളാണ് കപ്പലിലുണ്ടായിരുന്നത്. ഇവയിൽ 13 എണ്ണത്തിൽ അപകടകരമായ രാസവസ്തുക്കളുണ്ടെന്നാണ് വിവരം.മൂന്ന് കിലോമീറ്റർ വേഗത്തിലാണ് ഇത് കടലിൽ ഒഴുകി നടക്കുന്നത്.കണ്ടെയ്‌നറുകൾ ആലപ്പുഴ തീരത്തേക്ക് എത്താനാണ് സാധ്യത ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

കണ്ടെയ്നറുകൾ വീണ്ടെടുക്കാൻ രണ്ടു കപ്പലുകളുടെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ചു. മലിനീകരണ നിയന്ത്രണ സംവിധാനമുള്ള ICG സക്ഷം മേഖലയിൽ നിരീക്ഷണം തുടരുന്നു. കപ്പലിലെ നാവികരെ ഉച്ചയോടെ കൊച്ചിയിലെത്തിക്കും.

വിഴിഞ്ഞം തുറമുഖത്തുനിന്നു പുറപ്പെട്ട ഫീഡർ ചരക്കുകപ്പൽ കൊച്ചി പുറംകടലിൽ ഇന്നലെയാണ് അപകടത്തിൽപെട്ടത്. എംഎസ്സി എൽസ 3 എന്ന കപ്പലാണ് പൂർണമായും മുങ്ങിയത്. ഇതിനിടെ കപ്പലിൽ നിന്ന് കൂടുതൽ കണ്ടെയ്നറുകൾ കടലിൽ വീണു. കപ്പലിലുണ്ടായിരുന്ന ക്യാപ്റ്റനടക്കം മൂന്ന് ജീവനക്കാരെ മറ്റൊരു കപ്പലിലേക്ക് മാറ്റിയിരുന്നു. ഇന്നലെ തന്നെ 21 പേരെ രക്ഷപ്പെടുത്തിയിരുന്നു