കൊടകര കുഴൽപ്പണ കേസ്; തിരൂർ സതീശന്‍റെ മൊഴിയെടുക്കും, എത്തുന്നതിൽ സതീശൻ അസൗകര്യം അറിയിച്ചു
കൊടകര കുഴൽപ്പണ കേസിൽ ബിജെപിയുടെ ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂർ എത്തുന്നതിൽ സതീശൻ അസൗകര്യം അറിയിച്ചു.ന്‍റെ മൊഴിയെടുക്കാനുള്ള നീക്കം അന്വേഷണസംഘം തുടങ്ങി. മൊഴിയെടുക്കുന്നതിനായി ഹാജരാകാൻ തിരൂര്‍ സതീശന് പൊലീസ് നിര്‍ദേശം നല്‍കി. അതേസമയം, മൊഴിയെടുക്കാൻ എത്തുന്നതിൽ സതീശൻ അസൗകര്യം അറിയിച്ചു.
രണ്ടു ദിവസത്തെ സാവകാശം വേണമെന്നാണ് സതീശൻ പൊലീസിനെ അറിയിച്ചിരിക്കുന്നത്. തിങ്കളാഴ്ച കോടതിയുടെ അനുമതി തേടിയ ശേഷം മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. കുഴല്‍പ്പണ കേസിൽ തിരൂര്‍ സതീശന്‍റെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് മൊഴിയെടുക്കുന്നത്.
കവര്‍ന്ന തുകയെക്കുറിച്ച് കൂടുതൽ തെളിവുകള്‍ കിട്ടുമ്പോള്‍ തുടരന്വേഷണം നടത്തുമെന്ന് വ്യക്തമാക്കിയാണ് 2021ൽ ഇരിങ്ങാലക്കുട കോടതിയിൽ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ബിജെപി നേതാക്കളുടെ നിര്‍ദ്ദേശ പ്രകാരമാണ് കുഴൽപ്പണം കൊണ്ടുവന്നതെന്നും പണം നഷ്ടമായതിന് പിന്നാലെ കെ. സുരേന്ദ്രൻ വിളിച്ചിരുന്നുവെന്നും ധര്‍മരാജൻ മൊഴി നൽകിയിരുന്നു.