കൊടി സുനി ജയിലിൽ ഫോൺ ഉപയോഗിച്ചതായി കണ്ടെത്തൽ; അന്വേഷണം ആരംഭിച്ചു
ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി തവനൂർ സെൻട്രൽ ജയിലിൽ അനതികൃതമായി ഫോൺ ഉപയോഗിച്ചതായി കണ്ടത്തി. സംഭവത്തിൽ ജയിൽ അധികൃതർ അന്വേഷണം ആരംഭിച്ചു.സഹ തടവുകാരന്റെ ഫോണ്‍ കാര്‍ഡ് ഉപയോഗിച്ചാണ് ഫോണ്‍ വിളിച്ചതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് തവനൂര്‍ ജയില്‍ സൂപ്രണ്ട്. അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ചശേഷം നടപടിയുണ്ടാകുമെന്നും ജയില്‍ സൂപ്രണ്ട് അറിയിച്ചു.
ജയിൽ തടവുകാർക്ക് അധികൃതർ അനുവദിക്കുന്ന ഫോൺ കാർഡ് ഉപയോഗിച്ച് പരമാവധി മൂന്ന് നമ്പറുകളിൽ ബന്ധപ്പെടാനാവും. പോലീസ് നിരീക്ഷണത്തിൽ മാത്രമേ ഫോൺ മാത്രമേ ഫോൺ വിളിക്കാനാവുകയുള്ളൂ. എന്നാൽ, കൊടി സുനി സഹതടവുകാരന്റെ ഫോൺ കാർഡ് തട്ടിയെടുത്ത് മറ്റൊരാളെ ഫോൺ വിളിക്കുകയായിരുന്നു.ഇത് ശ്രദ്ധയിൽപെട്ട ഉദ്യോഗസ്ഥൻ ജയിൽ സൂപ്രണ്ടിന് റിപ്പോർട്ട് നൽകുകയിരുന്നു
