കോടിയേരിയുടെ ആരോഗ്യനിലയില്‍ പുരോഗതി: പുതിയ ചിത്രങ്ങള്‍ പുറത്ത്

  1. Home
  2. Kerala

കോടിയേരിയുടെ ആരോഗ്യനിലയില്‍ പുരോഗതി: പുതിയ ചിത്രങ്ങള്‍ പുറത്ത്

kodiyeri balakrishnan


സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുള്ളതായി മകന്‍ ബിനീഷ് കോടിയേരി പറഞ്ഞു. വന്നതിനേക്കാള്‍ നല്ല പുരോഗതിയാണ് ചികിത്സയിലൂടെ കൈവന്നിട്ടുള്ളത്. എന്നാല്‍, ആശുപത്രി വിടാന്‍ സമയം എടുക്കുമെന്നും ബിനീഷ് വ്യക്തമാക്കി.

താടി വളര്‍ത്തിയ കോടിയേരിയുടെ ചിത്രം കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും നവ മാധ്യമങ്ങളില്‍ പങ്കുവച്ചു. ആദ്യമായാണ് താടി വളര്‍ത്തിക്കൊണ്ടുള്ള കോടിയേരിയുടെ ചിത്രം പുറത്തുവരുന്നത്.

ഭാര്യ വിനോദിനി കോടിയേരിയുടെ കൂടെ തോളത്ത് കൈയിട്ട് നില്‍ക്കുന്ന ചിത്രമാണ് പുറത്തുവന്നിട്ടുള്ളത്. മിനിറ്റുകള്‍ക്കുള്ളില്‍ നവ മാധ്യമങ്ങളില്‍ ചിത്രം വൈറലായി.ആരോഗ്യനില മെച്ചപ്പെട്ടു വരുന്ന കോടിയേരിയെ സന്ദര്‍ശിക്കുന്നതിന് കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ കോടിയേരിയെ കഴിഞ്ഞ മാസം 30-നാണ് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.