തേക്കിന്റെ കൊമ്പ് വീട്ടിലേക്ക് വീണതിനെച്ചൊല്ലി തർക്കം; യുവാവിനെ കൊന്ന് പിതാവും മകനും, ഒരാൾ അറസ്റ്റിൽ

  1. Home
  2. Kerala

തേക്കിന്റെ കൊമ്പ് വീട്ടിലേക്ക് വീണതിനെച്ചൊല്ലി തർക്കം; യുവാവിനെ കൊന്ന് പിതാവും മകനും, ഒരാൾ അറസ്റ്റിൽ

arrest


കൊല്ലത്ത് തേക്ക് മരത്തിന്റെ കൊമ്പ് പുരയിടത്തിൽ വീണതിനു യുവാവിനെ തലയ്ക്കടിച്ചു കൊന്ന കേസിലെ പ്രതി പിടിയിൽ. കുന്നിക്കോട് കടുവാംകോട് വീട്ടിൽ അനിൽകുമാർ കൊല്ലപ്പെട്ട കേസിൽ പച്ചില അൽഭി ഭവനിൽ സലാഹുദീനാണ് അറസ്റ്റിലായത്. അനിൽകുമാറിന്റെ സ്ഥലത്തെ തേക്കുമരത്തിന്റെ കൊമ്പ് വെട്ടിയിട്ടപ്പോൾ സലാഹുദീന്റെ പറമ്പിൽ വീണിരുന്നു.

ഇതിനെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് അർധരാത്രിയിൽ സലാഹുദീനും മകൻ ദമീജ് അഹമ്മദും ചേർന്ന് അനിൽകുമാറിനെ വീട് കയറി ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ 17ന് രാത്രി രണ്ടിനായിരുന്നു കൊലപാതകം. പ്രതികൾ അനിൽകുമാറിൻറെ വീട്ടിലെത്തി കയ്യിൽ കരുതിയിരുന്ന ആയുധങ്ങൾ കൊണ്ട് തലയിലും ശരീരത്തിലും മുറിവേൽപ്പിച്ച് കൊന്നശേഷം ഒളിവിൽ പോയി.

തമിഴ്‌നാട്ടിലെ ഏർവാടിയിൽ ഒളിവിലായിരുന്ന സലാഹുദ്ദീനെ അടുത്തദിവസം പൊലീസ് പിടികൂടി. കൊലപാതകം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുത്തു. കേസിലെ ഒന്നാംപ്രതിയാണ് സലാഹുദ്ദീൻ. മകൻ ദമീജ് അഹമ്മദ് ഒളിവിലാണ്. കൊട്ടാരക്കര ഡിവൈഎസ്പി ജി.ഡി.വിജയകുമാറിൻറെ നേതൃത്വത്തിലാണ് അന്വേഷണം.