കൊല്ലം നഴ്സിങ് വിദ്യാർഥിയുടെ മരണം; മൂന്ന് അധ്യാപകർക്ക് സസ്‌പെൻഷൻ

  1. Home
  2. Kerala

കൊല്ലം നഴ്സിങ് വിദ്യാർഥിയുടെ മരണം; മൂന്ന് അധ്യാപകർക്ക് സസ്‌പെൻഷൻ

image


കൊല്ലം പരബ്രഹ്‌മ നഴ്സിങ് കോളജിലെ വിദ്യാർഥി അഹമ്മദ് നജാദിന്റെ മരണത്തിൽ മൂന്ന് അധ്യാപകർക്ക് സസ്‌പെൻഷൻ. അധ്യാപകരുടെ മാനസിക പീഡനമാണ് വിദ്യാർഥിയുടെ മരണത്തിന് കാരണമായതെന്ന ആരോപണത്തെ തുടർന്നാണ് നടപടി.

രണ്ടാം വർഷ ബി.എസ്.സി നഴ്സിങ് വിദ്യാർഥിയായിരുന്ന അഹമ്മദ് നജാദിനെ കഴിഞ്ഞ ദിവസമാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പരീക്ഷയ്ക്ക് തോറ്റ് പോയെന്നും ടീച്ചർ വഴക്കുപറഞ്ഞുവെന്നും നജാദ് അമ്മയോട് പറഞ്ഞിരുന്നു. പിന്നീട് മുറിയിലേക്ക് പോയ നജാദിനെ ഏറെ നേരം കഴിഞ്ഞിട്ടും പുറത്തുകാണാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

നജാദിന്റെ മരണത്തിന് ഉത്തരവാദികളായ അധ്യാപകർക്കെതിരെ നടപടി ആവശ്യപ്പെട്ട് എസ്.എഫ്.ഐ ക്യാമ്പസിൽ പ്രതിഷേധം നടത്തിയിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.