കൂടത്തായി കേസ്; റോയ് തോമസിനെ കൊല്ലാൻ ജോളി ഉപയോഗിച്ചത് സയനൈഡ്; കോടതിയിൽ മൊഴി നൽകി ഫോറൻസിക് സർജൻ
കൂടത്തായി കൂട്ട കൊലപാതക കേസിലെ റോയ് തോമസിന്റെ മരണകാരണം സയനൈഡ് തന്നെയെന്ന് ഫോറൻസിക് സർജൻ ഡോ. കെ പ്രസന്നൻ കോടതിയിൽ മൊഴി നൽകി. കോഴിക്കോട് പ്രത്യേക വിചാരണ കോടതിയിലാണ് മൊഴി നൽകിയത്.
റോയിയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർ ഡോ. സോനവിന്റെ
സംശയത്തെത്തുടർന്നാണ് രാസപരിശോധന നടത്തിയത് എന്നും ഡോക്ടർ പ്രസന്നൻ തന്റെ മൊഴിയിൽ പറഞ്ഞു.2011 സെപ്തംബറിലാണ് ജോളി തന്റെ ആദ്യ ഭർത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയത്. കടലക്കറിയിൽ സയനൈഡ് കലർത്തി നൽകിയാണ് കൊലപാതം നടത്തിയത് എന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഈ കേസിന്റെ വിചാരണയിലാണ് സയനൈഡിന്റെ സാന്നിധ്യം സ്ഥിരീകരിച്ച് ഡോക്ടർ മൊഴി നൽകിയിരിക്കുന്നത്.
