കോട്ടയം മെഡിക്കൽ കോളേജ് അപകടം: മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി യൂത്ത് കോൺഗ്രസ്

  1. Home
  2. Kerala

കോട്ടയം മെഡിക്കൽ കോളേജ് അപകടം: മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി യൂത്ത് കോൺഗ്രസ്

YOUTH CONGRESS


കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞുവീണ് രോഗിയുടെ കൂട്ടിരുപ്പുകാരിയായ ബിന്ദു മരണപ്പെട്ട സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി യൂത്ത് കോൺഗ്രസ്. മന്ത്രിമാരും സൂപ്രണ്ടും കാരണമാണ് രക്ഷാപ്രവർത്തനം വൈകിയതെന്ന് പരാതിയിൽ ആരോപിക്കുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദുൽകിഫിൽ ആണ് പരാതി നൽകിയത്. കോട്ടയം മെഡിക്കൽ കോളേജിൽ നടന്ന മരണം ഗുരുതര വീഴ്ചയും മനുഷ്യാവകാശ ലംഘനവുമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്.