കോവളം സ്പാ പീഡനക്കേസ്: ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിനെ പിരിച്ചുവിടണമെന്ന് നഗരസഭകോവളം സ്പാ പീഡനക്കേസ്: ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിനെ പിരിച്ചുവിടണമെന്ന് നഗരസഭ

  1. Home
  2. Kerala

കോവളം സ്പാ പീഡനക്കേസ്: ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിനെ പിരിച്ചുവിടണമെന്ന് നഗരസഭകോവളം സ്പാ പീഡനക്കേസ്: ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിനെ പിരിച്ചുവിടണമെന്ന് നഗരസഭ

image

​​​​​​കോവളം സ്പാ പീഡനക്കേസിൽ ആരോപണവിധേയനായ തിരുവനന്തപുരം കോർപ്പറേഷനിലെ ഹെൽത്ത് ഇൻസ്പെക്ടർ എം.ഒ. അനുരൂപിനെ സർവീസിൽനിന്ന് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് നഗരസഭ സർക്കാരിന് കത്ത് നൽകി. തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിക്കാണ് കത്ത് കൈമാറിയത്. അനുരൂപിന്റെ നടപടി നഗരസഭയ്ക്ക് അവമതിപ്പുണ്ടാക്കിയെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. നേരത്തെ ചേർന്ന കൗൺസിൽ യോഗം ഐകകണ്ഠ്യേന ഇതുസംബന്ധിച്ച് തീരുമാനമെടുത്തിരുന്നു.

അതേസമയം, കേസിലെ അന്വേഷണത്തിൽ നിർണായക വിവരങ്ങളാണ് പുറത്തുവരുന്നത്. പീഡനക്കേസിൽ അറസ്റ്റിലായ നിഷാന്തിനെ ബിനാമിയാക്കി പ്രവർത്തിച്ചിരുന്ന 'ഡ്രീം' എന്ന പേരിലുള്ള സ്പാ അനുരൂപിന്റെ ഉടമസ്ഥതയിലുള്ളതാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. സ്പായിലെ വരുമാനം മുഴുവൻ അനുരൂപിന്റെ അക്കൗണ്ടിലേക്കാണ് എത്തിയിരുന്നത്. പ്രതിദിനം 25,000 രൂപ വരെ വരുമാനം ലഭിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

സ്പാ മൂന്ന് മാസം മുമ്പാണ് ആരംഭിച്ചതെന്നായിരുന്നു അനുരൂപിന്റെ മൊഴി. എന്നാൽ നിഷാന്തുമായി അനുരൂപിന് ഏറെക്കാലമായി ബന്ധമുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സ്പായുടെ വാടകക്കരാർ നിഷാന്തിന്റെ പേരിലായിരുന്നു. സംഭവത്തിൽ അനുരൂപിനെ സസ്പെൻഡ് ചെയ്തതായി മേയർ നേരത്തെ അറിയിച്ചിരുന്നു.

കോവളം സ്പാ പീഡനക്കേസിൽ ആരോപണവിധേയനായ തിരുവനന്തപുരം കോർപ്പറേഷനിലെ ഹെൽത്ത് ഇൻസ്പെക്ടർ എം.ഒ. അനുരൂപിനെ സർവീസിൽനിന്ന് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് നഗരസഭ സർക്കാരിന് കത്ത് നൽകി. തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിക്കാണ് കത്ത് കൈമാറിയത്. അനുരൂപിന്റെ നടപടി നഗരസഭയ്ക്ക് അവമതിപ്പുണ്ടാക്കിയെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. നേരത്തെ ചേർന്ന കൗൺസിൽ യോഗം ഐകകണ്ഠ്യേന ഇതുസംബന്ധിച്ച് തീരുമാനമെടുത്തിരുന്നു.