കൊയ്യോട് ഉമർ മുസ്‌ലിയാർ സമസ്ത ജനറൽ സെക്രട്ടറി

  1. Home
  2. Kerala

കൊയ്യോട് ഉമർ മുസ്‌ലിയാർ സമസ്ത ജനറൽ സെക്രട്ടറി

image


സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പുതിയ ജനറൽ സെക്രട്ടറിയായി കൊയ്യോട് ഉമർ മുസ്ലിയാരെ തിരഞ്ഞെടുത്തു. എം.ടി. അബ്ദുല്ല മുസ്ലിയാരാണ് പുതിയ ട്രഷറർ. കോഴിക്കോട് ചേർന്ന മുശാവറ യോഗത്തിലാണ് തീരുമാനം.

ജനറൽ സെക്രട്ടറിയായിരുന്ന കെ. ആലിക്കുട്ടി മുസ്ലിയാരുടെ നിര്യാണത്തെ തുടർന്നാണ് പുതിയ ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുത്തത്. നിലവിൽ സമസ്ത ട്രഷററായിരുന്നു കൊയ്യോട് ഉമർ മുസ്ലിയാർ.

വി. മുസക്കോയ മുസ്ലിയാർ, എ.വി. അബ്ദുറഹ്‌മാൻ മുസ്ലിയാർ എന്നിവരെ വൈസ് പ്രസിഡന്റുമാരായും പനങ്കാങ്ങര ഹൈദർ ഫൈസിയെ സെക്രട്ടറിയായും തിരഞ്ഞെടുത്തു.

അടിയന്തര വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി പ്രത്യേക കൂടിയാലോചനാ സമിതിക്കും രൂപം നൽകി. ജിഫ്രി മുത്തുക്കോയ തങ്ങൾ ഉൾപ്പെടെ എട്ട് പേരാണ് സമിതി അംഗങ്ങൾ. ഉമർ ഫൈസി ഉൾപ്പെടെയുള്ളവർക്കെതിരെ ലഭിച്ച പരാതികളിൽ ബന്ധപ്പെട്ടവരോട് വിശദീകരണം തേടാനും മുശാവറ യോഗം തീരുമാനിച്ചു.