കോഴിക്കോട് പതിനാറുകാരിയെ ബീയർ നൽകി ലൈംഗികമായി പീഡിപ്പിച്ചു; മൂന്നു പേർക്ക് 25 വർഷം തടവ്

  1. Home
  2. Kerala

കോഴിക്കോട് പതിനാറുകാരിയെ ബീയർ നൽകി ലൈംഗികമായി പീഡിപ്പിച്ചു; മൂന്നു പേർക്ക് 25 വർഷം തടവ്

court order


കോഴിക്കോട് പതിനാറുകാരിയെ ബീയർ നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതികളായ മൂന്ന് യുവാക്കൾക്ക് 25 വർഷം കഠിനതടവ് ശിക്ഷ വിധിച്ചു.​ പ്രതികൾ 75000 രൂപ പിഴയും അടയ്ക്കണം. തലകുളത്തൂർ അന്നശേരി കണിയേരി മീത്തൽ വീട്ടിൽ അവിനാഷ് (23)​,​ തലക്കുളത്തൂർ കണ്ടങ്കയിൽ വീട്ടിൽ അശ്വന്ത് (24)​,​ പുറക്കാട്ടേരി പേരിയയിൽ വീട്ടിൽ സുബിൻ (23)​ എന്നിവരെയാണ് ശിക്ഷിച്ചത്. കൊയിലാണ്ടി അതിവേഗ പ്രത്യേക കോടതിയാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്. 

 2022ൽ ആയിരുന്ന കേസിനാസ്പദമായ സംഭവം.ക്ലാസ് കഴിഞ്ഞ് വീട്ടിലേ്ക്ക് പോകുകയായിരുന്ന പെൺകുട്ടിയെ വീട്ടിൽ കൊണ്ടുവിടാമെന്ന് പറഞ്ഞ് പ്രതികൾ ബൈക്കിൽ കയറ്റുകയായിരുന്നു. തുടർന്ന് പാലോറമലയിൽ ആളൊഴിഞ്ഞ പറമ്പിൽ കൊണ്ടുപോയി ബീയർ നൽകി മൂന്നുപേരും ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.