കോഴിക്കോട് കാർ മതിലിലിടിച്ച് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

  1. Home
  2. Kerala

കോഴിക്കോട് കാർ മതിലിലിടിച്ച് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

kozhikode


കോഴിക്കോട് കാർ മതിലിലിടിച്ച് തീപിടിച്ച് വ്യാപാരിയായ ഡ്രൈവർ മരിച്ചു. ചേവായൂർ സ്വദേശിയും വാഹന-വസ്തു ഇടപാട് വ്യാപാരിയുമായ സി.പി സുധാകരനാണ് മരിച്ചത്. ചേവായൂർ മഠത്തിൽ മുക്കിൽ ബുധനാഴ്ച പുലർച്ചെ നാലുമണിയോടെയായിരുന്നു അപകടം. ബിസിനസ് ആവശ്യങ്ങൾക്കായി കൊയിലാണ്ടിയിലേക്ക് പോകവേ വീടിനടുത്തുള്ള ഇറക്കത്തിൽ വെച്ച് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.

റോഡരികിലെ ട്രാൻസ്‌ഫോർമറിനോട് ചേർന്ന ഭാഗത്തും തുടർന്ന് മതിലിലും ഇടിച്ചു കയറിയ കാറിന് ഉടൻ തന്നെ തീപിടിക്കുകയായിരുന്നു. പുലർച്ചെ നാലേമുക്കാലോടെ നാട്ടുകാർ വിവരമറിഞ്ഞ് ഓടിയെത്തുമ്പോഴേക്ക് കാർ പൂർണമായും കത്തിനശിച്ചിരുന്നു. അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ അണച്ചെങ്കിലും ഡ്രൈവർ സംഭവസ്ഥലത്തുതന്നെ മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.