ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ പ്രമേയം പാസാക്കി
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോഴിക്കോട് കോർപ്പറേഷൻ കൗൺസിൽ പ്രമേയം പാസാക്കി. 60 അംഗങ്ങൾ പ്രമേയത്തെ അനുകൂലിച്ചപ്പോൾ 10 ബിജെപി അംഗങ്ങൾ എതിർത്തു. മീഞ്ചന്ത ഡിവിഷനിലെ യുഡിഎഫ് കൗൺസിലർ എസ്.കെ. അബൂബക്കറാണ് പ്രമേയം അവതരിപ്പിച്ചത്.
അടിയന്തര പ്രമേയമായി പരിഗണിക്കണമെന്ന ആവശ്യം കണക്കിലെടുത്ത് മേയർ അനുമതി നൽകുകയായിരുന്നു. എൽഡിഎഫ് അംഗങ്ങളും പ്രമേയത്തെ പിന്തുണച്ചു. എന്നാൽ എസ്‌ഐആറിന്റെ ആനുകൂല്യം ലഭിച്ചവരാണ് പ്രമേയം അവതരിപ്പിക്കുന്നതെന്ന വിമർശനം എൽഡിഎഫ് അംഗങ്ങൾക്കെതിരെ ഉയർത്തി.
ബിജെപി അംഗങ്ങൾ പ്രമേയത്തെ ശക്തമായി എതിർത്തു. ദേശീയതലത്തിൽ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ നടപടികൾക്കെതിരെ കോൺഗ്രസ് കടുത്ത പ്രതിഷേധം ഉയർത്തുമ്പോഴും, സംസ്ഥാനത്ത് അതിന്റെ ആനുകൂല്യം പറ്റുകയാണെന്നായിരുന്നു ബിജെപിയുടെ വിമർശനം
