കോഴിക്കോട് തീപിടിത്തം: രണ്ട് മണിക്കൂറിന് ശേഷവും തീ നിയന്ത്രണവിധേയമല്ല

  1. Home
  2. Kerala

കോഴിക്കോട് തീപിടിത്തം: രണ്ട് മണിക്കൂറിന് ശേഷവും തീ നിയന്ത്രണവിധേയമല്ല

massive fire breaks out in Kozhikode


കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ ഷോപ്പിങ് കോംപ്ലക്സിൽ ഉണ്ടായ തീപിടിത്തം രണ്ട് മണിക്കൂറുകൾക്ക് ശേഷവും നിയന്ത്രണ വിധേയമാക്കിയിട്ടില്ല. നഗരമെങ്ങും കറുത്ത പുക പടർന്നു .വൈകിട്ട് ഏകദേശം 5.30ന് ആണ് തീപിടിത്തമുണ്ടായത്

ആദ്യമായി തീപിടിച്ചത് മെഡിക്കൽ സ്റ്റോറിലാണെന്ന് ദൃക്സാക്ഷികൾ പറയുന്നു. തുടർന്ന് തീ മറ്റ് കടകളിലേക്ക് പടർന്നു.വസ്ത്ര ഗോഡൌണുകളിലേക്ക് തീ പടർന്നതോടെ കത്തിപ്പടരുകയായിരുന്നു. കാലിക്കറ്റ് ടെക്‌സ്റ്റൈൽസ് പൂർണമായും കത്തി നശിച്ചു .പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ ഷോപ്പിങ് കോംപ്ലക്‌സും ഏതാണ്ട് പൂർണമായി കത്തിനശിച്ചു.

കെട്ടിടത്തിൽ ഉണ്ടായിരുന്ന ആളുകളെ ഒഴിപ്പിച്ചതിനാൽ ആളപായമില്ല. സ്റ്റാൻഡിൽ നിന്ന് ബസുകൾ എല്ലാം മാറ്റി. ജില്ലയിലെ മുഴുവൻ ഫയർ യൂണിറ്റുകളും സ്ഥലത്തെത്താൻ കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. സമീപ ജില്ലകളിൽ നിന്നും ഫയർ ഫോഴ്ിനെ എത്തിച്ചു. കരിപ്പൂര് വിമാനത്താവളത്തിൽ നിന്നുള്ള ഫയർ യൂണിറ്റുകളും എത്തിയിട്ടുണ്ട്