കെപിസിസി നേതൃമാറ്റം വൈകും; സണ്ണി ജോസഫ് അധ്യക്ഷനായി തുടരും

  1. Home
  2. Kerala

കെപിസിസി നേതൃമാറ്റം വൈകും; സണ്ണി ജോസഫ് അധ്യക്ഷനായി തുടരും

sunny joseph


കെപിസിസി അധ്യക്ഷ പദവിയിലെ നേതൃമാറ്റം ഉടൻ ഉണ്ടാകില്ല. പുനഃസംഘടനാ ചർച്ചകൾ തൽക്കാലം വേണ്ടെന്നാണ് ഹൈക്കമാൻഡ് നിലപാട്. സംഘടന സജീവമാക്കാൻ സണ്ണി ജോസഫിന് ഹൈക്കമാൻഡ് നിർദേശം നൽകി. വർക്കിംഗ് പ്രസിഡന്റുമാരും സജീവമായി പ്രവർത്തിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.അധ്യക്ഷ പദവിയിൽ തുടരുന്നതിലെ പരിമിതി സണ്ണി ജോസഫ് ഹൈക്കമാൻഡിനെ അറിയിച്ചിരുന്നെങ്കിലും, തൽക്കാലം പുതിയ കെപിസിസി പ്രസിഡന്റിനെ നിയമിക്കേണ്ടതില്ലെന്നാണ് തീരുമാനം.

അതേസമയം, നേതൃമാറ്റം വൈകുന്നതിനെതിരെ രൂക്ഷ വിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ എംപി രംഗത്തെത്തി. കേരളത്തിൽ കോൺഗ്രസ് സംഘടന നിർജീവമായ അവസ്ഥയിലാണെന്നും 14 ജില്ലകളിലും കാര്യമായ സംഘടനാ പ്രവർത്തനം നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി സ്ഥാനവും കെപിസിസി അധ്യക്ഷ പദവിയും ഒരുമിച്ച് കൊണ്ടുപോകാൻ സണ്ണി ജോസഫിന് കഴിയില്ലെന്നും നേതൃമാറ്റം ഉടൻ വേണമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു.