കൃഷ്ണകുമാർ ഏതോ പ്രാകൃതകാലത്ത് ജനിച്ചു ജീവിച്ചവരെ പോലെ സംസാരിക്കുന്നു: ശാരദക്കുട്ടി

  1. Home
  2. Kerala

കൃഷ്ണകുമാർ ഏതോ പ്രാകൃതകാലത്ത് ജനിച്ചു ജീവിച്ചവരെ പോലെ സംസാരിക്കുന്നു: ശാരദക്കുട്ടി

SARADHAKUTTY


തന്റെ വീട്ടിൽ പണ്ട് പറമ്പിൽ ജോലി ചെയ്തിരുന്നവർക്ക് മുറ്റത്ത് കുഴികുത്തി ഇല വെച്ച് ഭക്ഷണം നൽകിയിരുന്നുവെന്ന നടൻ കൃഷ്ണകുമാറിന്റെ പരാമർശത്തിൽ പ്രതികരിച്ച് എഴുത്തുകാരി എസ് ശാരദക്കുട്ടി. ഏതോ പ്രാകൃതകാലത്ത് ജനിച്ചു ജീവിച്ചവരെ പോലെ സംസാരിക്കുന്ന കൃഷ്ണകുമാറിനെക്കുറിച്ച് പരാമർശിക്കേണ്ടി വരുന്നതു പോലും ലജ്ജാകരമാണ്. കൃഷ്ണകുമാർ പറയുന്നത് ശരിയല്ലെന്നും ഇല്ലാതിരുന്ന ഒരു കാര്യത്തെ തന്റെ വംശ മഹിമയ്ക്ക് അലങ്കാരമാക്കി ഭാവിച്ചെടുക്കുകയാണ് കൃഷ്ണകുമാർ ചെയ്യുന്നതെന്നും ശാരദക്കുട്ടി സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

ഏതോ പ്രാകൃതകാലത്ത് ജനിച്ചു ജീവിച്ചവരെ പോലെ സംസാരിക്കുന്ന നടൻ കൃഷ്ണകുമാറിനെ ഒക്കെ പരാമർശിക്കേണ്ടി വരുന്നതു പോലും ലജ്ജാകരമാണ്. 1968 ൽ ജനിച്ച ഒരാളുടെ ചെറുപ്പകാലം 70കളിലാണ്. അന്ന് തന്റെ അമ്മ തറവാട്ടിലെ പറമ്പിൽ കുഴികുത്തി കഞ്ഞി കൊടുക്കുമായിരുന്നു എന്നൊക്കെ പറയുന്നത് സത്യമാകാനിടയില്ല. ഇല്ലാതിരുന്ന ഒന്നിനെ പോലും ഉണ്ടായിരുന്നതായി സങ്കൽപിച്ച് തന്റെ വംശ 'മഹിമ'യ്ക്ക് അത് അലങ്കാരമാക്കി ഭാവിച്ചെടുക്കുകയാണയാൾ. ഗംഭീരമായിരുന്ന തന്റെ തറവാട്, അതിനു ചുറ്റും വലിയ പറമ്പ്, അവിടെ നിറയെ പണിക്കാർ, അവർക്ക് കുഴി കുത്തി കഞ്ഞി കൊടുക്കുന്ന അമ്മ, അതു കണ്ട് അകത്തളത്തിലിരുന്ന് കൊതിക്കുന്ന തറവാട്ടുണ്ണി തങ്കപ്പവൻകുഞ്ഞ്... ആഹാഹാ... സങ്കൽപലോകത്തിലെ ബാലഭാസ്കരൻ... സ്വപ്നം കാണുന്ന രാജാവ് അർദ്ധരാജ്യം കാണാറില്ല. ഇയാൾ പഴയകാലസിനിമ വല്ലതും കണ്ട ഓർമ്മയാകും,' ശാരദക്കുട്ടി കുറിച്ചു.