കെഎസ്ഇബി ഓഫീസ് ആക്രമണം; ആക്രമികളുടെ വീട്ടിലെ വൈദ്യുതി കണക്ഷൻ കെ.എസ്.ഇ.ബി കട്ട് ചെയ്യും

  1. Home
  2. Kerala

കെഎസ്ഇബി ഓഫീസ് ആക്രമണം; ആക്രമികളുടെ വീട്ടിലെ വൈദ്യുതി കണക്ഷൻ കെ.എസ്.ഇ.ബി കട്ട് ചെയ്യും

Kseb


തിരുവമ്പാടി കെഎസ്ഇബി സെക്ഷൻ ഓഫീസ് ആക്രമിച്ചവരുടെ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കാൻ ഉത്തരവ്. കെഎസ്ഇബി ചെയർമാനാണ് അക്രമികളുടെ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കാൻ ഉത്തരവിട്ടത്.

യൂത്ത് കോൺഗ്രസ് നേതാവ് അജ്മൽ, സഹോദരൻ ഷഹദാദ് എന്നിവരുടെ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചിക്കാനാണ് നിർദ്ദേശം. കെഎസ്ഇബി ഓഫീസ് ആക്രമണത്തിൽ അസിസ്റ്റൻറ് എൻജിനീയർ ഉൾപ്പെടെ നാലുപേർക്ക് മർദ്ദനമേറ്റിരുന്നു. ഓഫീസിനുളളിൽ മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് കെഎസ്ഇബി വിലയിരുത്തൽ.

ബിൽ അടക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം ഉണ്ടായത്. ആക്രമണത്തിൽ കെഎസ്ഇബിക്ക് ഉണ്ടായ നഷ്ടം നികത്തിയാൽ വൈദ്യുതി ബന്ധം പുനസ്ഥാപിക്കുന്ന കാര്യം ആലോചിക്കാമെന്ന് കെഎസ്ഇബി ചെയർമാൻ വ്യക്തമാക്കി. മൂന്ന് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.