സെപ്റ്റംബറിൽ ഇന്ധന സർചാർജ് ഈടാക്കാൻ കെഎസ്ഇബി
സംസ്ഥാനത്ത് സെപ്റ്റംബർ മാസത്തിൽ വൈദ്യുതി ബില്ലിനൊപ്പം കെഎസ്ഇബി ഇന്ധന സർചാർജ് ഈടാക്കും. ജൂലൈയിൽ വൈദ്യുതി വാങ്ങിയതിനെ തുടർന്ന് ഉണ്ടായ 6.29 കോടി രൂപയുടെ അധിക ചെലവ് നികത്തുന്നതിനാണ് സർചാർജ് ഏർപ്പെടുത്തുന്നത്.
പ്രതിമാസ ബില്ല് ലഭിക്കുന്ന ഉപഭോക്താക്കൾക്ക് യൂണിറ്റിന് മൂന്ന് പൈസയും, ദ്വൈമാസ ബില്ലുകാർക്ക് യൂണിറ്റിന് രണ്ട് പൈസയും അധികമായി നൽകണം. നിലവിൽ ഈ മാസം ഉപഭോക്താക്കളിൽ നിന്ന് ഇന്ധന സർചാർജ് ഈടാക്കിയിരുന്നില്ല.
