ഓണക്കാലത്ത് റെക്കോഡ് വരുമാനവുമായി കെഎസ്ആർടിസി

  1. Home
  2. Kerala

ഓണക്കാലത്ത് റെക്കോഡ് വരുമാനവുമായി കെഎസ്ആർടിസി

ksrtc bus    


തിരുവനന്തപുരം: ഓണക്കാലത്ത് റെക്കോഡ് ടിക്കറ്റ് വരുമാനവുമായി കെഎസ്ആർടിസി. ഓഗസ്റ്റ് 31ന് മാത്രം ടിക്കറ്റ് വരുമാനമായി 10.8 കോടി രൂപയാണ് കെഎസ്ആർടിസിക്ക് ലഭിച്ചത്. കഴിഞ്ഞ വർഷം നേടിയ 10.2 കോടി രൂപയായിരുന്നു ഇതിന് മുൻപത്തെ ഓണക്കാല റെക്കോഡ്.

ഓണം തിരക്ക് കണക്കിലെടുത്ത് ഇത്തവണ 4,461 സർവീസുകളാണ് കെഎസ്ആർടിസി നടത്തിയത്. തിരക്ക് നിയന്ത്രിക്കുന്നതിനും യാത്രക്കാർക്ക് മികച്ച യാത്രാസൗകര്യം ഒരുക്കുന്നതിനുമായി ദീർഘദൂര സർവീസുകൾക്ക് പുറമെ പ്രത്യേക സർവീസുകളും ഏർപ്പെടുത്തിയിരുന്നു. ദീർഘദൂര യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർധനയാണ് റെക്കോഡ് വരുമാനത്തിന് പ്രധാന കാരണമായത്.

ചതയം ദിനത്തിലും കെഎസ്ആർടിസി റെക്കോഡ് വരുമാനം നേടി. അന്ന് 8.07 കോടി രൂപയാണ് വരുമാനമായി ലഭിച്ചത്. ഒരു ദിവസം മാത്രം 22,02,992 പേരാണ് കെഎസ്ആർടിസി ബസുകളിൽ യാത്ര ചെയ്തത്. ഉത്രാട ദിനത്തിൽ 7.88 കോടി രൂപയും തിരുവോണ ദിനത്തിൽ 4.77 കോടി രൂപയും കെഎസ്ആർടിസി വരുമാനം നേടി.