തിരുവനന്തപുരം കാരക്കാമണ്ഡപത്ത് ബസ് അപകടം, പതിനഞ്ചോളം പേർക്ക് പരുക്ക്

  1. Home
  2. Kerala

തിരുവനന്തപുരം കാരക്കാമണ്ഡപത്ത് ബസ് അപകടം, പതിനഞ്ചോളം പേർക്ക് പരുക്ക്

accident


തിരുവനന്തപുരത്ത് ബസ് അപകടം. നേമം കാരക്കാമണ്ഡപത്താണ് ബസ് അപകടം ഉണ്ടായത്. അപകടത്തിൽ 15 ഓളം പേർക്ക് പരുക്ക്.രാവിലെ 9 മണിയോടെയായിരുന്നു സംഭവം. പരുക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുന്നു. ആർക്കും ഗുരുതര പരുക്കില്ല.

സംഭവ സ്ഥലത്ത് പൊലീസും നാട്ടുകാരും ചേർന്നാണ് അപകടത്തിൽ പെട്ടവരെ മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. സംഭവത്തിൽ പൊലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികെയാണ്.