കെഎസ്ആർടിസി ബസ് കാറിലിടിച്ച് അപകടം; പന്തളത്ത് ഒരാൾ മരിച്ചു

  1. Home
  2. Kerala

കെഎസ്ആർടിസി ബസ് കാറിലിടിച്ച് അപകടം; പന്തളത്ത് ഒരാൾ മരിച്ചു

accident


പന്തളം എംസി റോഡിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. തിരുവനന്തപുരം പട്ടം വൃന്ദാവൻ ഗാർഡൻസിൽ ജോസഫ് ഈപ്പൻ (66) ആണ് മരിച്ചത്. കാറോടിച്ചിരുന്ന കരുനാഗപ്പള്ളി സ്വദേശി അബിക്ക് (32) പരുക്കേറ്റു. ഇയാളെ അടൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നു രാവിലെ ഏഴു മണിയോടെ പന്തളം കുരമ്പാല അമൃത സ്‌കൂൾ കവലയ്ക്കു സമീപമാണ് അപകടമുണ്ടായത്. തിരുവനന്തപുരം ഭാഗത്തേക്കു പോയ കെഎസ്ആർടിസി ബസും അടൂർ ഭാഗത്തുനിന്നു വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. അടൂരിൽ നിന്നും അഗ്നിരക്ഷാ സംഘം എത്തി കാർ വെട്ടിപ്പൊളിച്ചാണ് അകത്തുണ്ടായിരുന്നവരെ പുറത്തെടുത്തത്.