നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

  1. Home
  2. Kerala

നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

accident


തിരുവനന്തപുരം നെയ്യാറ്റിൻകര ചെറിയ കൊല്ലയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം.നിരവധി പേർക്ക് പരിക്ക്. പരിക്കേറ്റവരെ കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലന്ന് ആശുപത്രി അധികൃതർ അറിയിച്ചു.തമിഴ്നാട് ഭാഗത്തുനിന്ന് കാരക്കോണം ഭാഗത്ത് കോഴി തീറ്റ കയറ്റിവന്ന ലോറിയും പാറശാലയിൽ നിന്ന് നെടുമങ്ങാട്ടേക്ക് പോവുകയായിരുന്ന വെള്ളറട ഡിപ്പോയിലെ ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്.