കെഎസ്ആർടിസി ബസിൽ നിന്ന് തെറിച്ചുവീണ് കണ്ടക്ടർക്ക് പരിക്ക്

  1. Home
  2. Kerala

കെഎസ്ആർടിസി ബസിൽ നിന്ന് തെറിച്ചുവീണ് കണ്ടക്ടർക്ക് പരിക്ക്

ksrtc


പാലക്കാട് ആലത്തൂരിൽ കെഎസ്ആർടിസി പ്രിയദർശിനി ബസിൽ നിന്ന് തെറിച്ചുവീണ് കണ്ടക്ടർക്ക് പരിക്കേറ്റു. ആലത്തൂർ വാനൂർ സ്വദേശി മുഹമ്മദ് ആണ് അപകടത്തിൽപ്പെട്ടത്.ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. ഒറ്റപ്പാലത്ത് നിന്ന് വടക്കഞ്ചേരി വഴി പാണ്ടാംകോട് സർവീസ് നടത്തുന്ന ബസിലെ കണ്ടക്ടറാണ് അപകടത്തിൽപ്പെട്ടത്.

ആയക്കാട് മന്നത്ത് എത്തിയപ്പോൾ ബസിന്റെ ഡോർ തുറന്ന് മുഹമ്മദ് പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. അപകടസമയം ബസിൽ 130-ലധികം യാത്രക്കാരുണ്ടായിരുന്നതായാണ് വിവരം. പരിക്കേറ്റ മുഹമ്മദിനെ ഇരട്ടക്കുളം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പുളിങ്കുട്ടം ബസ് സ്റ്റോപ്പിൽ നിന്ന് കണ്ടക്ടർ മുൻവശത്തെ ഡോറിലൂടെ ഇറങ്ങി പിന്നിലെത്തി ഡോർ അടച്ചിരുന്നതായി യാത്രക്കാർ പറഞ്ഞു. തിരക്കിനിടെ ഡോർ അറിയാതെ തുറന്നതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.