കെഎസ്ആർടിസി ബസ് സ്‌കൂട്ടറിൽ തട്ടി തെറിച്ചുവീണ യാത്രക്കാരി; തലയിലൂടെ ബസ് കയറി മരിച്ചു
നെടുമങ്ങാട് വലിയമലയിലെ മുള്ളുവേങ്ങമൂട് ഭാഗത്ത് കെഎസ്ആർടിസി ബസ് സ്‌കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ സ്ത്രീക്ക് ദാരുണാന്ത്യം. നെടുമങ്ങാട് സ്വദേശിനി ദീപ (52) ആണ് അപകടത്തിൽ മരിച്ചു.
ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയാണ് അപകടം നടന്നത്. തിരുവനന്തപുരത്തുനിന്ന് വിതുരയിലേക്ക് പോകുകയായിരുന്നു കെഎസ്ആർടിസിയുടെ ഫാസ്റ്റ് പാസഞ്ചർ ബസ്. അതേ ദിശയിൽ മുന്നോട്ട് പോകുകയായിരുന്ന ദീപ യാത്ര ചെയ്ത സ്‌കൂട്ടറിൽ തട്ടുകയായിരുന്നു.
തെറിച്ച് റോഡിലേക്ക് വീണ ദീപയുടെ തലയിലൂടെ ബസ് കയറിയിറങ്ങിയതോടെ തൽക്ഷണം മരണം സംഭവിച്ചു. സംഭവത്തിൽ വലിയമല പോലീസ് കേസ് എടുത്തു. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി
