നെല്ലിയാമ്പതിയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽ പെട്ടു; ഒരു മരണം, നിരവധി പേർക്ക് പരിക്ക്

  1. Home
  2. Kerala

നെല്ലിയാമ്പതിയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽ പെട്ടു; ഒരു മരണം, നിരവധി പേർക്ക് പരിക്ക്

image


പാലക്കാട് നെല്ലിയാമ്പതിയിൽ കെഎസ്ആര്‍ടിസി ബസ് റോഡില്‍ നിന്ന് തെന്നിമാറി അപകടം. അപകടത്തില്‍ ഒരാള്‍ മരിച്ചു. നെല്ലിയാമ്പതി സ്വദേശി ജയന്തി (55) ആണ് മരിച്ചത്.നിരവധി പേർക്ക് പരിക്കേറ്റു.

നെല്ലിയാമ്പതിയില്‍ നിന്നും പുറപ്പെട്ട പ്രിയദർശിനി ബസാണ് അപകടത്തില്‍പ്പെട്ടത്. റോഡില്‍ നിന്ന് തെന്നിമാറിയ ബസ് നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു.

അപകടത്തിനിടെ ബസിൽ നിന്ന് തെറിച്ചുവീണ ജയന്തി ബസിനും മരത്തിനും ഇടയിൽ കുടുങ്ങുകയായിരുന്നു. ഒരു മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്.

അപകടസമയത്ത് ബസിൽ 72 യാത്രക്കാരാണ് ഉണ്ടായിരുന്നത്. 35 സ്ത്രീകളും 36 പുരുഷന്മാരും ഒരു കുട്ടിയുമാണ് ബസിലുണ്ടായിരുന്നത്. 45 പേരെ നെന്മാറ താലൂക്ക് ആശുപത്രിയിലും ആറ് പേരെ പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.