വയനാട്ടിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

  1. Home
  2. Kerala

വയനാട്ടിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

ksrtc


വയനാട് വെള്ളാരംകുന്നില്‍ കെഎസ്ആര്‍ട്ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഇരുപത്തിരണ്ട് പേര്‍ക്ക് പരിക്ക്. മൂന്ന് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ കല്‍പ്പറ്റയിലെ വിവിധ ആശുപത്രികളിലും മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് നാലരയോടെയായിരുന്നു അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ബസ് നിരങ്ങി നീങ്ങി താഴ്ചയിലേക്ക് മറിയുകയായിരുന്നു. മാനന്തവാടിയില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.