പാറശാലയില്‍ കെഎസ്ആർടിസി ജീവനക്കാർക്ക് മിന്നലേറ്റു; 5 പേർ ആശുപത്രിയില്‍

  1. Home
  2. Kerala

പാറശാലയില്‍ കെഎസ്ആർടിസി ജീവനക്കാർക്ക് മിന്നലേറ്റു; 5 പേർ ആശുപത്രിയില്‍

lightning


പാറശാല കെഎസ്ആർടിസി ഡിപ്പോയിലെ അഞ്ച് ജീവനക്കാർക്ക് മിന്നലേറ്റു. മിനിസ്റ്റീരിയല്‍ സ്റ്റാഫുകളായ ശോഭ, രേഖ, സെലിന്‍ മേരി, ജയ, സ്‌റ്റേഷന്‍ മാസ്റ്റര്‍ സാബു എന്നിവര്‍ക്കാണ് മിന്നലേറ്റത്. ജീവനക്കാരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി.

ഇടിമിന്നലിൽ ഓഫീസിന്റെ സ്വിച്ച് ബോർഡ് പൂർണമായും കത്തിനശിച്ചു. ഇതിൽ നിന്നുണ്ടായ ആഘാതമാണ് ജീവനക്കാർക്ക് പരിക്കേൽക്കാൻ കാരണം. പരിക്കേറ്റ നാല് വനിതാ ജീവനക്കാരെ പാറശ്ശാല സര്‍ക്കാര്‍ ആശുപത്രിയിലും സ്‌റ്റേഷന്‍ മാസ്റ്റര്‍ സാബുവിനെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. ജീവനക്കാരുടെ പരിക്ക് ഗുരുതരമല്ലെന്ന് ആണ് സൂചന.

പാറശ്ശാലയിലും സമീപപ്രദേശങ്ങളിലും കനത്ത മഴയും ഇടിമിന്നലും തുടരുകയാണ്. ഇരട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിതീവ്രവും തീവ്രവും ശക്തവുമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു.