കെഎസ്ആർടിസി സൗജന്യ യാത്ര വൈകുന്നു; ബസിൽ കയറി ടിക്കറ്റെടുക്കാതെ മഹിള മോർച്ച പ്രതിഷേധം

  1. Home
  2. Kerala

കെഎസ്ആർടിസി സൗജന്യ യാത്ര വൈകുന്നു; ബസിൽ കയറി ടിക്കറ്റെടുക്കാതെ മഹിള മോർച്ച പ്രതിഷേധം

image


കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നടപ്പാക്കുന്നത് വൈകുന്നുവെന്ന് ആരോപിച്ച് സംസ്ഥാന വ്യാപകമായി മഹിളാ മോർച്ച പ്രവർത്തകരുടെ പ്രതിഷേധം . മെയ് 15 മുതൽ സൗജന്യ യാത്ര ഉറപ്പാക്കുമെന്ന കെ.സി വേണുഗോപാലിന്റെ വാഗ്ദാനം നടപ്പായില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം.'പറഞ്ഞത് നടപ്പാക്കൂ, വാഗ്ദാനം പോര, നടപടി വേണം' എന്ന പ്ലക്കാർഡുകളുമായി പ്രവർത്തകർ ബസുകളിൽ കയറി ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുകയായിരുന്നു.പ്രവർത്തകരെ കണ്ടക്ടർമാർ തടഞ്ഞത് വാക്കേറ്റത്തിന് ഇടയാക്കി. പ്രതിഷേധം കാരണം കൊല്ലത്ത് ബസ് എടുക്കാൻ കഴിയുന്നില്ല. ബസിൽ കയറിയ മറ്റ് യാത്രക്കാർ ഇറങ്ങി പോയതായും വിവരങ്ങൾ.