കെഎസ്ആർടിസി പ്രിയദർശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
പാലക്കാട് കെഎസ്ആർടിസി പ്രിയദർശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. ഒറ്റപ്പാലത്താണ് സംഭവം. നിറയെ യാത്രക്കാരുമായി പോയ ബസ്സിന്റെ മുൻചക്രമാണ് ഊരിത്തെറിച്ചത്. ഉടൻ ഡ്രൈവർ ബസ് സൈഡാക്കുകയായിരുന്നു. ബസിന്റെ ഇൻഷുറൻസും ഫിറ്റ്നസും മുടങ്ങിക്കിടക്കുകയാണെന്ന് ആരോപിച്ച് യാത്രക്കാർ പ്രതിഷേധിച്ചു.
