ഓടിച്ചു കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി. ബസ് റോഡിൽ നിർത്തി ഇറങ്ങിപ്പോയി; ഡ്രൈവറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
ഓടിച്ചുകൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി. ബസ് ദേശീയപാതയോരത്ത് നിർത്തിയിട്ട് ഇറങ്ങിപ്പോയ ഡ്രൈവറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് നെന്മാറ ചാത്തമംഗലം സ്വദേശിയും നമ്പൂതിരിപ്പറമ്പ് വീട്ടിൽ താമസക്കാരനുമായ ബാബു (45) ആണ് മരിച്ചത്. മണലി പാലത്തിനു താഴെയാണ് ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
എറണാകുളത്തു നിന്ന് പാലക്കാട്ടേക്കുള്ള ഫാസ്റ്റ് പാസഞ്ചർ ബസ്സിലെ ഡ്രൈവറായിരുന്നു ബാബു. ശനിയാഴ്ച വൈകിട്ട് പാലിയേക്കര ടോൾപ്ലാസയ്ക്കു സമീപം ബസ് നിർത്തിയിട്ട ശേഷം ബാബു ഇറങ്ങിപ്പോവുകയായിരുന്നു. തുടർന്ന് ബസ്സിലെ യാത്രക്കാരെ കണ്ടക്ടർ ഇടപെട്ട് മറ്റൊരു ബസ്സിൽ കയറ്റി അയച്ചു. ഇതിനു പിന്നാലെയാണ് ബാബുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
