2000 നോട്ടുകൾ ഇനി സ്വീകരിക്കില്ലെന്ന് കെ.എസ്.ആർ.ടി.സി

  1. Home
  2. Kerala

2000 നോട്ടുകൾ ഇനി സ്വീകരിക്കില്ലെന്ന് കെ.എസ്.ആർ.ടി.സി

2000 note


2000 രൂപ നോട്ടുകൾ പിൻവലിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ച സാഹചര്യത്തിൽ ഇനി മുതൽ ഈ നോട്ടുകൾ സ്വീകരിക്കില്ലെന്ന് കെ.എസ്.ആർ.ടി.സി. കണ്ടക്ടർമാർക്കും ടിക്കറ്റ് കൗണ്ടർ ജീവനക്കാർക്കും 2000 രൂപ നോട്ടുകൾ സ്വീകരിക്കരുതെന്ന് കോർപ്പറേഷൻ നിർദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ബിവറേജ് കോർപ്പറേഷനും 2000 രൂപ നോട്ട് സ്വീകരിക്കില്ലെന്ന്  അറിയിച്ചിരുന്നു. വെള്ളിയാഴ്ചയാണ് 2000 രൂപ നോട്ടുകൾ പിൻവലിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. കൈവശമുള്ള നോട്ടുകൾ സെപ്റ്റംബർ 30 വരെ മാറ്റിയെടുക്കാനാകും. അതുവരെ നോട്ടുകളുടെ പ്രാബല്യം തുടരും.