രാത്രികാലങ്ങളിൽ വനിതകൾക്ക് മാത്രമായി കെ.എസ്.ആർ.ടി.സിയുടെ 'പിങ്ക് ബസ്'; നാളെ ഗതാഗത മന്ത്രി ഉദ്ഘാടനം ചെയ്യും

  1. Home
  2. Kerala

രാത്രികാലങ്ങളിൽ വനിതകൾക്ക് മാത്രമായി കെ.എസ്.ആർ.ടി.സിയുടെ 'പിങ്ക് ബസ്'; നാളെ ഗതാഗത മന്ത്രി ഉദ്ഘാടനം ചെയ്യും

ksrtc


വനിതകൾക്ക് സുരക്ഷിതമായ രാത്രികാല യാത്ര ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ പ്രധാന റൂട്ടുകളിൽ 'പിങ്ക് ബസ്' സർവീസുകൾ ആരംഭിക്കാനൊരുങ്ങി കെ.എസ്.ആർ.ടി.സി. കെ.എസ്.ആർ.ടി.സി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 23 വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ നിർവ്വഹിക്കും. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായാണ് വനിതകൾക്ക് മാത്രമായുള്ള ഈ പ്രത്യേക രാത്രികാല ബസ് സർവീസ് നടപ്പിലാക്കുന്നത്.